തൃശ്ശൂര്‍: റെയില്‍ പാതയുടെ നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ടു മാസത്തോളമായി എറണാകുളത്ത് നിന്നും വൈകിയോടിയിരുന്ന 16127 ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്സ്പ്രസ്, റദ്ദാക്കപ്പെട്ട രാവിലത്തെ 56370 എറണാകുളം ഗുരുവായൂര്‍, ഉച്ചയ്ക്ക് ഓടിയിരുന്ന 56375 ഗുരുവായൂര്‍ എറണാകുളം പാസഞ്ചറുകള്‍ നാളെ മുതല്‍ പതിവുപോലെ ഓടി തുടങ്ങും.
റെയില്‍ പാതയില്‍ നവീകരണ പ്രവര്‍ത്തികളുടെ ആദ്യഘട്ടം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ട്രയിന്‍ ഓടുന്നത്. അതേസമയം, പൂങ്കുന്നത്തിനും വടക്കാഞ്ചേരിക്കും ഇടയിലുള്ള പാതയുടെ നവീകരണപ്രവര്‍ത്തികള്‍ ജൂണ്‍ 18 വരെ തുടരും.
Discussion about this post