കൊച്ചി: താന്‍ നോമ്പെടുക്കാറുണ്ട്, നിസ്കരിക്കാറുണ്ട് തുറന്ന് പറഞ്ഞ് അനു സിത്താര. അച്ഛന് അബ്ദുള്‍ സലാമിന്റേതും അമ്മ രേണുകയുടേതും വിപ്ലവ വിവാഹമായിരുന്നെന്നും താന്‍ ജനിച്ച ശേഷമാണ് അമ്മ വീട്ടുകാരുടെ പിണക്കം മാറിയതെന്നും അനു സിത്താര പറയുന്നു.
‘ഒരു രഹസ്യം കൂടി പറയാം. പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലീം ആണ്. അമ്മ ഞങ്ങളെ നിസ്ക്കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്’- അനു സിത്താര പറയുന്നു.
താന്‍ ജനിച്ച ശേഷമാണ് ഇരുവീട്ടുകാരും ഒന്നിച്ചതെന്നും അതുകൊണ്ട് ഹാപ്പിയായത് താനും അനിയത്തിയുമാണെന്നും അനു സിത്താര പറയുന്നു. വിഷുവും ഓണവും റംസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കാറുണ്ടെന്നും താരം പറയുന്നു.
ടോവിനോ നായകനാകുന്ന ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു ,ദിലീപ് നായകനാകുന്ന ശുഭരാത്രി, മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം എന്നിവയാണ് അനു സിത്താരയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങള്‍.
Discussion about this post