നായാട്ടു കേസിലെ പ്രതി കീഴടങ്ങി, എന്നിട്ടും ക്രൂരത; പാതിരാത്രി വരെ മര്‍ദ്ദിച്ചു, നായയെ വിട്ട് കടിപ്പിച്ചു

പീരുമേട്: നായാട്ടു കേസിലെ പ്രതിക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നല്‍കിയ പണിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. പ്രതി വനപാലകര്‍ക്ക് മുന്നില്‍ കീഴടങ്ങിയിട്ടും നായയെ വിട്ട് കടിപ്പിക്കുകയായിരുന്നു. പീരുമേട് ഫോറസ്റ്റോഫീസില്‍ വനപാലകര്‍ക്കെതിരെയാണ് പ്രതിയുടെ കുടുംബം ആരോപണം ഉന്നയിച്ചിട്ടുള്ളത്.

പെരിയാര്‍വന്യജീവിസങ്കേതത്തില്‍കാട്ടുപോത്തിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് കല്ലംപറമ്പില്‍ ജോസുകുട്ടി. കേസില്‍ സ്വമേധയാല്‍ കീഴടങ്ങിയ ഇയാളെ റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പട്ടിയെക്കൊണ്ട് കടിപ്പിച്ചെന്നാണ് പരാതി. മേഖലയില്‍ തെളിയാതെ കിടക്കുന്ന കേസുകള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാണ് ഇത് ചെയ്തതെന്ന് ഗുരുതര ആരോപണം ജോസ്‌കുട്ടി ഫോറസ്റ്റ് ഉദ്യാഗസ്ഥര്‍ക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ജോസുകുട്ടി നിലവില്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്.

അതേസമയം ജോസുകുട്ടിയുടേതെന്നു കരുതുന്ന തോക്ക് വനപാലകര്‍ കണ്ടെത്തിയിരുന്നു. ഇയാളുടെ കൂട്ടാളികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് വനപാലകര്‍ക്കിതിരെന നാട്ടുകാര്‍ രംഗത്തെത്തിയത്. നിരപരാധികളെ തല്ലിച്ചതച്ചയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്ത റെയ്ഞ്ച് ഓഫീറെയും സഹപ്രവര്‍ത്തകരെയും പുറത്താക്കും വരെ ഉപരോധം തുടരാനാണ് ഇവരുടെ തീരുമാനം. എന്നാല്‍ സമരസമിതിയുടെ ആരോപണങ്ങള്‍ ഉദ്യാഗസ്ഥര്‍ നിഷേധിച്ചു.

Exit mobile version