എസ്എസ്എല്‍സി പരീക്ഷ ഫലം വന്നതിന് തൊട്ടുപിന്നാലെ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു കൊണ്ടുള്ള ഫ്ളക്സുകളാണ് റോഡുകള്‍ നിറയെ. സാധാരണയായി ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ ഫ്ളക്സുകളാണ് കൂടുതലായും കാണാറ്.
അതില്‍ നിന്ന് കുറച്ച് വെറൈറ്റിയായിട്ടുള്ള ഒരു ഫ്ളക്സാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും ഡി പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ ഫ്ളക്സാണ് വെച്ചിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ പീരുമേട് പള്ളിക്കുന്ന് സ്കൂളിലെ മൂന്ന് വിദ്യാര്‍ഥികളാണ് ഫ്ളക്സ് ഒരുക്കിയിരിക്കുന്നത്.’മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തേക്കാള്‍ ഭയാനകമായിരുന്നു’, ചരിത്ര വിജയം കരസ്ഥമാക്കിയ പളളിക്കുന്നിലെ പൊന്നോമനകാളായ ഞങ്ങള്‍ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്‍ എന്ന വരിയും ഫ്ളക്സില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Discussion about this post