തലശ്ശേരി: തലശ്ശേരിയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്. എടത്തിലമ്ബത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സ്ഫോടനം നടന്നത്. പറമ്പില്‍ കാടുവെട്ടിത്തെളിക്കുന്നതിനിടെയില് ആയിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഒരാളുടെ രണ്ട് കൈകള്‍ക്കും പരിക്കേറ്റു. കോഴിക്കോട് സ്വദേശി മനോജിനാണ് പരിക്കേറ്റത്. പ്രദേശത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ സ്ഫോടനത്തിന് ശേഷം രാജ്യം കനത്ത സുരക്ഷയില്‍ ആണ്. അതെ സമയം ശ്രീലങ്കയില്‍ നടത്തിയ സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കേരളത്തില്‍ എത്തിയെന്നും ശ്രീലങ്കന്‍ സൈനിക മേധാവി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎക്ക് നിലവിലെ അന്വേഷണം കൂടുതല്‍ ഉര്ജിതമാക്കേണ്ടിവരും .
Discussion about this post