പെരിയ:’ഏട്ടാ എനിക്ക് പോസ്റ്റ് ഗ്രാജുവേറ്റഡ് കിട്ടി, ഇത് നിന്റെ വിജയമാണ്.’ ഏതൊരു അനിയത്തിയും സ്വന്തം സഹോദരന്മാരെ കെട്ടിപിടിച്ച് പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് ഇത്. എന്നാല്‍ അമൃതയുടെ ജീവിതത്തില്‍ തീര്‍ത്തും വ്യത്യസ്തമാണ് കാര്യങ്ങള്‍. ആ സഹോദരനോട് കണ്ണീരോടെ മാത്രമേ ഈ വിജയം പറയാന്‍ അവള്‍ക്കാവൂ.
ഫെബ്രുവരി 17ന് അതിരാവിലെ അമൃതയ്ക്കു പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുത്തിട്ടാണ് ശരത് വീട്ടില്‍നിന്നു പോയത്. എന്നാല്‍ പിന്നീട് കേട്ടത് ഏട്ടന്റെ മരണവാര്‍ത്ത ആയിരുന്നു. അന്ന് ആ തീരാ വേദനയില്‍ നീറിയാണു അമൃത പരീക്ഷയെഴുതിയത്. അകലെനിന്നു ഏട്ടന് തന്റെ വിജയത്തെക്കുറിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് പറയുന്ന അമൃത തിളക്കമാര്‍ന്ന ഈ വിജയം സമര്‍പ്പിക്കുന്നതും പ്രിയപ്പെട്ട ഏട്ടനു തന്നെ
കല്യോട്ട് കൊല്ലപ്പെട്ട ശരത്ലാലിന്റെ സഹോദരിയാണ് അമൃത. എംകോം പരീക്ഷയില്‍ ഒന്നാം ക്ലാസോടെ വിജയിച്ച അമൃതയ്ക്ക് സന്തോഷം പങ്കിടാന്‍ ഏട്ടന് ഒപ്പമില്ലെന്ന സങ്കടം മാത്രമോ ഉള്ളൂ.
Discussion about this post