തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് അവിശ്വാസികളായ സ്ത്രീകളെ കയറ്റിയാല്‍ കേരളം കത്തുമെന്ന ഭീഷണിയുമായി ഹിന്ദുപരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. അത്തരമൊരു സ്ഥിതി ഗതി സംസ്ഥാനത്ത് ഉണ്ടായാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയന് മാത്രമായിരിക്കുമെന്നും പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെയും ഹൈന്ദവ വിശ്വാസികളുടെയും വികാരം കണക്കിലെടുക്കാതെ അഭിനവ ഔറംഗസേബും, പോലീസ് ഗുണ്ടകളും, ഫെമിനിച്ചികളും കൂടി ഗൂഢാലോചന നടത്തി അവിശ്വാസികളായ സ്ത്രീകളെ സന്നിധാനത്ത് കയറ്റാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നതായി ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പിന്നെ കേരളത്തിലെ ഹിന്ദുവിനു സ്വഅഭിമാനം നഷ്ട്ടപ്പെട്ടു, പിന്നെ ഒന്നും നോക്കാനില്ല വലിയ പ്രക്ഷോഭവും, പ്രതികരണവും ഉയരണം. അതിനായി നാം തയ്യാറെടുക്കണം” പ്രതീഷ് ഫേസ്ബുക് ലൈവിലൂടെ ആഹ്വാനം ചെയ്തു.
ഇങ്ങനെ ഒരു ആഹ്വാനം നടത്തിയതിന്റെ പേരില്‍ തനിക്കെതിരെ പോലീസ് കേസ് വന്നാലും വിഷയമല്ലെന്നും, അന്തിമ വിജയം തങ്ങള്‍ക്കാകുമെന്നും പ്രതീഷ് പറഞ്ഞു.
Discussion about this post