തിരുവനന്തപുരം: മത പ്രഭാഷണത്തിന്റെ കാര്യത്തില്‍ 2 വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് വ്യക്തികളാണ് ഡോ. എന്‍ ഗോപാലകൃഷ്ണനും സന്ദീപാനന്ദ ഗിരിയും. ഇരുവരും തമ്മില്‍ ഇപ്പോള്‍ വാക്കേറ്റം അരങ്ങേറിയിരിക്കുന്നു ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു സംഭവം.ശബരിമല വിഷയത്തില്‍ ഇടതുപക്ഷ നിലപാടിനോട് യോജിക്കുന്ന സന്ദീപാനന്ദ ഗിരിയും ഇടത് വിമര്‍ശകനുമായ സമാന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് രസകരമായ വാക്ക് പോര് നടന്നത്.
ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുന്നതിനിടയില്‍ ‘ ഈ വിഷയത്തില്‍ ഷിബുവിന്റെ നിലപാട് എന്താണെന്ന് എനിക്ക് അറിയില്ല’ എന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്നെയാണോ ഷിബു എന്ന് വിളിച്ചതെന്നും നിങ്ങളുടെ മാതാപിതാക്കളുടെയോ പൂര്‍വികരുടേയോ മടയില്‍ ഇരുത്തിയാണോ എനിക്ക് ഈ പേര് ഇട്ടതെന്നും ആയിരുന്നു സന്ദീപാന്ദ ഗിരിയുടെ മറുപടി.
അതേസമയം നിങ്ങള്‍ എന്റെ അച്ഛന്റേയോ അമ്മയുടേയോ മകന്‍ അല്ലാത്തതുകൊണ്ട് ഒരിക്കലും എന്റെ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ ആയിരിക്കില്ല ഈ പേര് നല്‍കയതെന്നും ഗോപാലകൃഷ്ണനും തിരിച്ചടിച്ചു. സന്യാസി ആകുന്നതിന് മുമ്പ് താങ്കളുടേ പേര് ഷിബു എന്നായിരുന്നോ എന്ന് എംജി രാധാകൃഷണന്റെ ചോദ്യത്തിന് സന്ദീപാനന്ദ ഗിരി മറുപടി നല്‍കിയില്ല.