തിരുവനന്തപുരം: നടന്മാരായ മമ്മൂട്ടിക്കും ഫഹദ് ഫാസിലിനുമെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെഎസ് രാധാകൃഷ്ണന്. താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ശ്രീലങ്കന്‍ ഭീകരാക്രമണത്തെ അപലപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മമ്മൂട്ടിയെയും ഫഹദിനെയും അദ്ദേഹം പരാമര്‍ശിച്ചത്.
മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ശ്രീലങ്കന്‍ ഭീകരാക്രമണത്തില്‍ എന്ത് പറയാനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയുവാന്‍ വേണ്ടിയാണ് ഫേസ്ബുക്കില്‍ കുറിച്ചതെന്നാണ് നേതാവ് നല്കുന്ന വിശദീകരണം. ‘മമ്മൂട്ടിയെയും ഫഹദിനെയും കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല. ഇരുവരും അറിയപ്പെടുന്ന കലാകാരന്മാരാണ്. മമ്മൂട്ടി അനുഭവസമ്പത്തുള്ള മുതിര്‍ന്ന കലാകാരനും ഫഹദ് യുവതലമുറയുടെ പ്രതിനിധിയും. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞത്.
ഇരുവരും നാട്ടില്‍ സമാധാനം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരും അതിന്റെ ഗുണഭോക്താക്കളുമാണ്. നാട്ടില്‍ സമാധാനം നിലനിന്നുകാണമെന്ന ആഗ്രഹമുള്ളതു കൊണ്ടാണ് ഇക്കാര്യത്തില്‍ അവരുടെ അഭിപ്രായം ആരാഞ്ഞത്.’ – കെഎസ് രാധാകൃഷ്ണന് പറയുന്നു.
Discussion about this post