തിരുവനന്തപുരം: ശബരിമലയില്‍ സ്ഫോടനാത്മകമായ സാഹചര്യമാണ് ഉള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. സ്ഥിതി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. ശബരിമലയില്‍ ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോര്‍വിളിയാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
കണ്ണൂരിലെ ചാവേറുകളെ പരിശീലനം നല്കി സിപിഎമ്മും ആര്‍എസ്എസും ശബരിമലയിലേക്ക് അയച്ചു. വര്‍ഗീയത വളര്‍ത്താനുള്ള സാഹചര്യം ബിജെപി മുതലെടുക്കുകയാണ്. അമിത്ഷായുടെ കേരള സന്ദര്‍ശനം ശബരിമലയിലെ പദ്ധതി ആസൂത്രണം ചെയ്യാനായിരുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Discussion about this post