കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനാര്‍ത്ഥികളെല്ലാം വിശ്രമത്തിലാണ്. എന്നാല്‍ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമമില്ല. വീണ്ടും വോട്ട് തേടി വീടുകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിക്കുകയാണ്.
റീപോളിംഗ് നടക്കുന്ന കളമശ്ശേരി മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂത്തിലാണ് സ്ഥാനാര്‍ത്ഥികളായ പി രാജീവും ഹൈബി ഈഡനും അല്‍ഫോണ്‍സ് കണ്ണന്താനവും വീണ്ടും വീടുകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിച്ചത്.
സംസ്ഥാനത്ത് റീപോളിങ് നടക്കുന്ന ഏക പോളിങ് ബൂത്താണിത്. ആകെയുള്ള 187 വീടുകളിലായി 912 വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞ തവണ പോള്‍ ചെയ്ത് 715 വോട്ടിനെക്കാള്‍ 43 വോട്ടുകള്‍ അധികം കണ്ടെത്തിയിരുന്നു. മോക്ക് പോളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ പോളിങ് തുടങ്ങും മുമ്പ് നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിട്ടു പോയതായിരുന്നു ഇതിന് കാരണം. തുടര്‍ന്ന് റീപോളിങ് നടത്തണമെന്ന സ്ഥാനാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ്.
Discussion about this post