ആലപ്പുഴ: ആലപ്പുഴയിലെ പട്ടണക്കാട് പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുതിയകാവ് കൊല്ലംപള്ളി കോളനിയിലെ വീട്ടില്‍ മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കയച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.
Discussion about this post