ആലപ്പുഴ: കടം വാങ്ങിയ പണം തിരിച്ച് ചോദിച്ചതിന് സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടി. ഹരിപ്പാട് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചേപ്പാട് സ്വദേശി രാജനാണ് (68) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് സ്വദേശികളായ വിഷ്ണു, രാജേഷ്, ശ്രീകാന്ത് എന്നിവരാണ് അറസ്റ്റിലായവര്‍.
രാജനെ മൂവര്‍ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം പള്ളിപ്പാട്ടെ ആളൊഴിഞ്ഞ വീട്ടിലെ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടത്. രാജനില്‍ നിന്ന് ഇവര്‍ പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിച്ചതിനാണ് മൂവര്‍ സംഘം വയോധികനെ ഇവര്‍ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടിയത്.
Discussion about this post