തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം എന്‍എസ്എസുമായി ചര്‍ച്ച സംബന്ധിച്ച് സര്‍ക്കാറിന് പിടിവാശിയില്ലയെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. എന്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാറിന് തുറന്ന മനസാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍എസ്എസ് മഹനീയ പാരമ്പര്യമുള്ള സംഘടനയാണെന്നും ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് ചര്‍ച്ചകളിലൂടെ മാറ്റാന്‍ തയ്യാറാണെന്നും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് എന്‍എസ്എസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ മന്ത്രി അപലപിച്ചു. ആക്രമത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും മന്ത്രി ആരോപിച്ചു.
Discussion about this post