ചാലക്കുടി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും തീപാറും പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിന്റെ റോഡ് ഷോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. നടന് മമ്മൂട്ടി ആയിരുന്നു റോഡ് ഷോയ്ക്ക് ആവേശം കൂട്ടാന്‍ എത്തിയിരുന്നത്.
ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന മെഗാ റോഡ് ഷോ ആയിരുന്നു ഇന്നസെന്റ് നടത്തിയത്. രാവിലെ 8 മണിക്ക് ചെന്ത്രാപ്പിന്നിയില്‍ നിന്നായിരുന്നു പ്രചാരണപരിപാടി ആരംഭിച്ചത്. തുടര്‍ന്ന് ചാലക്കുടി, പെരുമ്പാവൂര്‍, കുന്നത്തുനാട്, ആലുവ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് രാത്രിയോടെ അങ്കമാലിയില്‍ അവസാനിച്ചു. അതിനിടെ ആയിരുന്നു പ്രചാരണപരിപാടിക്കിടെ നടന് മമ്മൂട്ടിയുടെ വരവ്. ഇതോടെ പ്രചാരണം കൊഴുത്തു.
അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹന്നാനും പ്രചാരണരംഗത്ത് സജീവമാണ്. ആലുവ അത്താണിയില്‍ നിന്നായിരുന്നു ഇദ്ദേഹം റോഡ് ഷോ ആരംഭിച്ചത്. പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും ആവേശം ഒട്ടും ചോരാതെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബെന്നി ബഹന്നാന്.
പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പരമാവധി വോട്ടര്‍മാരെ കാണാനുള്ള നെട്ടോട്ടത്തിലായിരിക്കും ഈ സ്ഥാനാര്‍ത്ഥികള്‍
Discussion about this post