തിരുവനന്തപുരം: പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ച ആംബുലന്‍സിന് വഴി മാറി കൊടുക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം. മംഗലാപുരം – തിരുവനന്തപുരം റൂട്ടില്‍ KL-60 – J 7739 ആംബുലന്‍സ് കണ്ടാല്‍ വഴി ഒതുങ്ങി സഹകരിക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ആവശ്യപ്പെടുന്നു. രാവിലെ 10.30 ന് മംഗലാപുരത്തുനിന്നും ആംബുലന്‍സ് പുറപ്പെട്ടു.
കുഞ്ഞിന് അടിയന്തിര ഹൃദയ ശസ്ത്രക്രിയക്കു വേണ്ടിയാണ് തിരുവന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്. കാസര്‍കോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണിത്. പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാനാണ് ശ്രമം.
സാധാരണ ഈ റൂട്ടില്‍ 15 മണിക്കൂറിലേറെ സമയമെടുക്കും. കുഞ്ഞിന് യാത്രക്കിടയില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ പരിചരിക്കാന്‍ ആശുപത്രി സേവനം വേണ്ടത് കൊണ്ടാണ് പകല്‍ യാത്ര.
Discussion about this post