കൊച്ചി: ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെഎം മാണിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല.
ശ്വാസകോശസംബന്ധമായ അസുഖത്തിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ ഡയാലിസിസ് തുടരുകയാണ്.
ഹൃദയത്തിലേക്കുള്ള രക്തപ്രവാഹവും രക്തസമ്മര്‍ദവും സാധാരണ നിലയിലാണെങ്കിലും ശ്വാസതടസം അനുഭവപ്പെടുന്നുണ്ട്. പകല്‍ സമയങ്ങളില്‍ ഓക്സിജന്‍ നല്‍കുന്നുണ്ട്. രാത്രി വെന്റിലേറ്റര്‍ ഉപയോഗിക്കുന്നുണ്ട്.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് മാണിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. അതേസമയം, അണുബാധയെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്.
Discussion about this post