വയനാട്: ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീധന്യയ്ക്ക് അഭിനന്ദന പ്രവാഹം. ശ്രീധന്യയ്ക്ക് അഭിനന്ദനവുമായി ഗവര്‍ണര്‍ പി സദാശിവം എത്തി. ഇന്ന് രാവിലെ വയനാട് ഗസ്റ്റ്ഹൗസില്‍ വച്ചാണ് ഗവര്‍ണര്‍ ശ്രീധന്യയെ കണ്ട് അഭിനന്ദനമറിയിച്ചത്.
കേരളത്തില്‍ ആദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ശ്രീധന്യയെ കാണണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം ഗസ്റ്റ് ഹൗസില്‍ വച്ച് ഗവര്‍ണര്‍ക്ക് ശ്രീധന്യയെ സന്ദര്‍ശിക്കാനുള്ള സാഹചര്യമൊരുക്കി കൊടുത്ത്. സുരക്ഷാ പ്രശ്നങ്ങള്‍ ഉളളതിനാലാണ് ഗവര്‍ണറുടെ സന്ദര്‍ശനം ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.
അതേസമയം, ഗവര്ണറയും ജില്ലാ കളക്ടറേയും ആദ്യമായാണ് നേരിട്ട് കാണുന്നതെന്നും എല്ലാവരും തന്നെ കാണാനെത്തിയതില്‍ വലിയ സന്തോഷമുണ്ടെന്നും ശ്രീധന്യ പറഞ്ഞു. ശ്രീധന്യയ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410ാം റാങ്ക് നേടിയാണ് മലയാളികളുടെ അഭിമാനമായി മാറിയത്.
Discussion about this post