കോഴിക്കോട്: സിവില്‍ സര്‍വീസ് വിജയികളുടെ പട്ടിക പുറത്തുവന്നതോടെ കേരളത്തിന് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. 29ാം റാങ്കുകാരി ശ്രീലക്ഷ്മിയും 410ാം റാങ്കുകാരി ശ്രീധന്യയും 33ാം റാങ്ക് കരസ്ഥമാക്കിയ ആനന്ദുമൊക്കെ മലയാളികള്‍ക്ക് അഭിമാനമാകുന്നതിനിടെ വിധിയോട് പോരാടി വിജയിച്ച കഥയാണ് അതീത് സജീവിന് പറയാനുള്ളത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യശ്രമത്തില്‍ തന്നെ അതീത് സജീവ് എന്ന മിടുക്കന് 737ാം റാങ്ക് നേടിയത് കാഴ്ചയുടെ പരിമിതിയെ അതിജീവിച്ചാണ്.
കൊടുങ്ങല്ലൂരില്‍ അഭിഭാഷകനായ കെപി സജീവന്റെയും മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗം മേധാവി ഡോ. ചാന്ദ്നിയുടെയും ഏക മകനാണ് അതീത്.
ദൂരക്കാഴ്ച കുറവായ അതീത് പവര്‍ ഗ്ലാസിന്റെ സഹായത്തോടെയാണ് ഇത്രനാളും പഠനത്തില്‍ മുഴുകിയത്. നിയമബിരുദമുള്ള അതീത് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നാണ് 12-ാം ക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. ബംഗളൂരുവിലെ നാഷണല്‍ ലോ സ്കൂളില്‍ നിന്നാണ് ബിഎ എല്‍എല്‍ബി നേടിയത്. ഇതിനുശേഷമായിരുന്നു സ്വപ്നം സിവില്‍ സര്‍വീസിലേക്ക് വഴിതിരിച്ചുവിട്ടത്.
Discussion about this post