തിരുവനന്തപുരം:ട്രോളന്മാര്ക്ക് തെരഞ്ഞെടുപ്പ് അടുത്തതോടെ ചാകരയാണ്. പ്രചാരണത്തിനിടെ നേതാക്കള്‍ക്ക് പറ്റുന്ന അബദ്ധവും നാക്കുപിഴയും ആഘോഷിച്ച് ട്രോളുകള്‍ കൊണ്ട് അമ്മാനമാടുകയാണ് ട്രോളന്മാര്. എന്നാല്‍ ഇന്നലെ വലിയ ഷോക്കാണ് പ്രതിപക്ഷ നേതാവ് ഈ ട്രോളന്മാര്ക്ക് നല്‍കിയത്. സ്വയം ട്രോളി വലിയ വെല്ലുവിളി തന്നെയാണ് ചെന്നിത്തല ഉണ്ടാക്കിയതെന്ന് ഓരോ ട്രോളനും പറയുന്നു. വാര്‍ത്താസമ്മേളനത്തിനിടെ സിപിഎമ്മിനെതിരെ കത്തികയറിയ ചെന്നിത്തലയുടെ നാക്ക്പിഴയാണ് സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തിയത്.
സിപിഎമ്മിനെതിരെ താന്‍ ഒരുവാക്കുപോലും പറയില്ല എന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം ഉയര്‍ത്തിക്കാണിച്ച് ചെന്നിത്തല പറഞ്ഞ ‘രാഹുല്‍ സിപിഎമ്മിനെതിരെ പറയാത്തത് മാന്യത കൊണ്ട്, എന്നാല്‍ സംസ്ഥാനനേതാക്കള്‍ പറയും’ എന്ന വാക്കുകളാണ് ട്രോളന്മാര്ക്ക് ചാകരയായത്. ‘മാന്യതയില്ലാത്ത കോണ്‍ഗ്രസ് നേതാക്കളെ ഇതിനു മുകളില്‍ ട്രോളാന്‍ ഞങ്ങള്‍ക്ക് കഴിയില്ല’ എന്നാണ് സോഷ്യല്‍മീഡിയയിലെ രസികന്മാരുടെ മറുപടി.
ബിജെപിയെ കേരളത്തില്‍ വളര്‍ത്താന്‍ മാത്രമെ രാഹുല്‍ ഗാന്ധിയുടെ വയനാടന്‍ സ്ഥാനാര്‍ത്ഥിത്വം ഉപകരിക്കൂ എന്ന് സിപിഎം നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായാണ് രാഹുല്‍ താന്‍ സിപിഎമ്മിനെതിരെ ഒരു വാക്കുപോലും പറയില്ലെന്ന് പറഞ്ഞത്.
Discussion about this post