കോഴിക്കോട്: നിപ്പാ വൈറസ് കവര്‍ന്ന നഴ്സ് ലിനി കണ്ണീരോര്‍മ്മയാണ്. ലിനിയ്ക്ക് സ്നേഹം നിറഞ്ഞ ഏഴാം വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നുള്ള ഭര്‍ത്താവ് സജീഷിന്റെ കുറിപ്പാണ് സൈബര്‍ ലോകത്തെ വീണ്ടും കണ്ണീരണിയിക്കുന്നത്.
”ഏഴാം വിവാഹ വാര്‍ഷിക ദിനമാണിന്ന്, ഓര്‍മ്മയില്‍ ഒരിക്കലും മറക്കാത്ത
മരിക്കാത്ത സുന്ദര നിമിഷങ്ങള്‍.
ലിനി…
ഇന്ന് നീ മാലാഖയാണ്
എവിടെയും നിന്റെ ചിരിച്ച മുഖങ്ങള്‍ മാത്രം
നീ കൂടെ തന്നെ ഉണ്ട്
എന്നത്തെയും പോലെ നിനക്ക് എന്റെ
വിവാഹ വാര്‍ഷികാശംസകള്‍”
സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ മകന് റിതുലിന്റെ ജന്മദിനത്തിലും സജീഷ് ലിനിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു.
നിപ വൈറസ് ബാധിച്ച് 2018 മെയ് 21നാണ് കോഴിക്കോട് ചെമ്പനോട സ്വദേശിയായ ലിനി പുതുശ്ശേരി മരണപ്പെട്ടത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ താത്കാലിക വേതനാടിസ്ഥാനത്തില്‍ നേഴ്സിങ് ജോലി ചെയ്തിരുന്ന ലിനിക്ക് നിപ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിക്കുന്നതിനിടയിലാണ് നിപ വൈറസ് പകര്‍ന്നത്.
Discussion about this post