തൊടുപുഴ : കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ഏഴുവയസുകാരനെ രണ്ടാനച്ഛന് ക്രൂരമായി പീഡിപ്പിച്ചത്. ഇപ്പോഴും കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതിനിടയില്‍ പുറത്ത് വരുന്നത് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച അരുണ്‍ ആനന്ദ് എന്ന രണ്ടാനച്ഛന്റെ ക്രൂരവിനോദങ്ങളെപ്പറ്റിയുള്ള വാര്‍ത്തകളാണ്.
കുട്ടികളെ വലിയ ഇഷ്ടമാണെന്നും അവരെ കാണാതിരിക്കാന്‍ വയ്യെന്നും തെറ്റിദ്ധരിപ്പിച്ചാണ് അരുണ്‍ കുട്ടികളുടെ അമ്മയുമായി അടുക്കുന്നത്. അതേസമയം ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയതോടെ ഇയാളുടെ ക്രൂരത ആരംഭിച്ചു. സ്ഥിരമായി കുട്ടികളെ ഉപദ്രവിക്കാന്‍ തുടങ്ങി.
ഒരുമാസം മുമ്പാണ് ഇവര്‍ ഈ വീട്ടില്‍ താമസിക്കാന്‍ വന്നത്. താഴത്തെ നിലയിലായിരുന്നു താമസം. മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന കുടുംബവുമായിട്ട് പോലും ഇവര്‍ക്ക് അടുപ്പമില്ലായിരുന്നു. കുഞ്ഞുങ്ങളെ അനാഥാലയത്തിലാക്കാമെന്ന് പലതവണ ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.
കുഞ്ഞുങ്ങളെ ഇയാള്‍ റാസ്ക്കല്‍ എന്നു വിളിക്കുകയും ഇരുമ്പുവടികൊണ്ട് അടിക്കുകയും ചെയ്യുമെന്നും പോലീസ് പറയുന്നു. ഏഴുവയസുകാരനാണ് കൂടുതല്‍ മര്‍ദനം കിട്ടുന്നത്. വാ പൊത്തിപ്പിടിച്ചു തല്ലുമായിരുന്നു.കൂടാതെ സിഗരറ്റും ദേഹത്ത് വെയ്ക്കും. ഇത് തടയാന്‍ ശ്രമിച്ചാല്‍ കുട്ടികളുടെ അമ്മയേയും തല്ലും. മിക്കപ്പോഴും രാത്രി കുട്ടികളെ ഉറക്കിക്കിടത്തി ഇവര്‍ രണ്ടുപേരും പുറത്ത് പോകും. ഇയാള്‍ മദ്യപിച്ച് ബോധമില്ലാതെ ഇരിക്കുമ്പോള്‍ യുവതിയാണ് വണ്ടിയോടിക്കുക.
ഒരു മാസം മുമ്പ് മങ്ങാട്ടുകവലയിലെ തട്ടുകടയില്‍ ഇയാള്‍ യുവതിക്കും കുട്ടികള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാന്എത്തിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികളെ വഴക്ക് പറയുകയും അടിക്കാനോങ്ങുകയും ചെയ്തു. അന്ന് നാട്ടുകാര്‍ ഇടപെട്ടാണ് തടഞ്ഞത്. തന്റെ സ്വന്തം കുഞ്ഞിനെ ഇത്രയും ക്രൂരമായി ഉപദ്രവിച്ചിട്ടും സോഫയില്‍ നിന്ന് വീണാണ് കുട്ടിക്ക് അപകടം പറ്റിയത് എന്നാണ് യുവതി ആദ്യം പറഞ്ഞത്.
Discussion about this post