നേമം: സ്വര്‍ണ്ണം ബുക്കിന്റെ പേപ്പറിനുള്ളില്‍ ഒളിപ്പിച്ചത് ഓര്‍ക്കാതെ ബുക്ക് ആക്രിക്കാരന് വിറ്റു. കള്ളനെ ഭയന്നാണ് 20 പവന്‍ സ്വര്‍ണ്ണം ബുക്കിന്റെ ഉള്ളില്‍ ഒളിപ്പിച്ചത്. കാരയ്ക്കാമണ്ഡപത്തിന് സമീപം പൊറ്റവിളയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.
എന്നാല്‍ അബന്ധം പറ്റിയത് തിരിച്ചറിഞ്ഞ വീട്ടമ്മ പോലീസിന്റെ സഹായത്തോടെ ആക്രിക്കടയില്‍ പരിശോധന നടത്തി. എന്നാല്‍ ആക്രിക്കടക്കാരന്‍ സ്വര്‍ണ്ണം കിട്ടില്ലെന്ന് പറഞ്ഞു. എന്നാല്‍ പരിശോധനയ്ക്കിടെ 17 പവന്‍ സ്വര്‍ണ്ണം വീണ്ടെടുത്തു. പിന്നീട് ഇയാള്‍ക്കെതിരെ വീട്ടമ്മ പരാതി നല്‍കി.
തുടര്‍ന്ന് കരിമഠം കോളനിക്ക് സമീപം താമസിക്കുന്ന തിരുനെല്‍വേലി സ്വദേശി സുബ്ഹ്മണ്യനെ(34) പോലീസ് അറസ്റ്റുചെയ്ത്. പഴയബുക്കുകളുമായി ഇയാള്‍ പോയ ശേഷമാണ് വീട്ടമ്മയ്ക്ക് സ്വര്‍ണത്തിന്റെ കാര്യം ഓര്‍മ വന്നത്.
തുടര്‍ന്ന് ഉടന്‍ തന്നെ ഉടനെ വീട്ടമ്മ സ്‌കൂട്ടറില്‍ അട്ടക്കുളങ്ങരയിലെ കടയില്‍ എത്തി സ്വര്‍ണ്ണം തിരികെ ചോദിച്ചെങ്കിലും താന്‍ കണ്ടില്ലെന്നും വഴിയില്‍ വീണുപോയിരിക്കാമെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.