തിരുവനന്തപുരം: ചൂട് കൂടുകയാണ്, ഒപ്പം സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയും. സംസ്ഥാനത്ത് ഇന്നലെയും ധാരാളം പേര്‍ക്ക് സൂര്യഘാതമേറ്റു. സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പുമൊക്കെ ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തി. ഈ സന്ദര്‍ഭത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് ഹിദയത്ത് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റാണ്.
രണ്ടുവര്‍ഷം മുമ്പ് ഹിദയത്തിന് സൂര്യാഘാതമേറ്റിരുന്നു. ആ സമയത്തെ അനുഭവമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്. ശരീരം ചൂടുപിടിക്കുമ്പോള്‍ തല്ക്കാലം വെയിലില്‍ നിന്നും മാറി നിന്നാല്‍ പോരെ എന്നായിരുന്നു താന്‍ വിചാരിച്ചിരുന്നതെന്നും എന്നാല്‍ ആ ധാരണ മാറ്റാന്‍ സൂര്യാഘാതം ഏല്ക്കേണ്ടതായി വന്നുവെന്നും യുവാവ് കുറിപ്പില്‍ പറയുന്നു.
തിളച്ച വെള്ളം പുറത്തു ഒഴിച്ചാല്‍ എന്തായിരിക്കും അവസ്ഥ അതായിരുന്നു ആ സമയത്ത് എന്റെ അവസ്ഥ ഷര്‍ട്ട് പോലും ധരിക്കാന്‍ പറ്റാതെ. ഒന്ന് തൊടാന്‍ പോലും പറ്റാത്ത വിധം പൊള്ളിപ്പോയി.
അല്‍പ്പനേരം കൂടി ഞാന്‍ അവിടെ വേയില്‍ കൊണ്ടിരുന്നു എങ്കില്‍ ഈ സമയത്ത് മരണം വരെ സംഭവിക്കാം എന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും യുവാവ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘സൂര്യാഘാതം വളരെ സൂക്ഷിക്കണം ഒരുതവണ ഏല്‍ക്കേണ്ടി വന്ന ആളാണ് ഞാന്‍.
നമ്മള് വിചാരിക്കുന്നതു പോലെ അല്ല കാര്യങ്ങള്‍. ശരീരം ചൂടുപിടിക്കുമ്പോള്‍ തല്ക്കാലം വെയിലില്‍ നിന്നും മാറി നിന്നാല്‍ പോരെ എന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍ ആ ധാരണ മാറ്റാന്‍ സൂര്യാഘാതം ഏല്ക്കേണ്ടതായി വന്നു.
സൂര്യാഘാതമേറ്റു എന്ന കാര്യം ഞാന്‍ അറിയുന്നതുതന്നെ വൈകിട്ട് 5 മണിക്ക് ശേഷമാണ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് സൂര്യാഘാതമേറ്റു. ഗവണ്മെന്റ് ഹോസ്പിറ്റലില്‍ പോയപ്പോള്‍ നല്ല തിരക്കായിരുന്നു. അത്കൊണ്ട് നേരെ പ്രൈവറ്റ് ഹോസ്പിറ്റലില്‍ ചെന്നു.തിളച്ച വെള്ളം പുറത്തു ഒഴിച്ചാല്‍ എന്തായിരിക്കും അവസ്ഥ അതായിരുന്നു ആ സമയത്ത് എന്റെ അവസ്ഥ ഷര്‍ട്ട് പോലും ധരിക്കാന്‍ പറ്റാതെ. ഒന്ന് തൊടാന്‍ പോലും പറ്റാത്ത വിധം പൊള്ളിപ്പോയി.
അല്‍പ്പനേരം കൂടി ഞാന്‍ അവിടെ വേയില്‍ കൊണ്ടിരുന്നു എങ്കില്‍ ഈ സമയത്ത് മരണം വരെ സംഭവിക്കാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഞാനിത് പറയുന്നത് വായിക്കുന്ന എല്ലാവരും സൂര്യാഘാതം എന്ന് ലാഘവത്തോടെ പറയുന്ന കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാനാണ്.
തണുപ്പിക്കുക എന്നല്ലാതെ പ്രത്യേകിച്ച് ഒരു ചികിത്സയും അതിനില്ലായിരുന്നു.
അഞ്ചുദിവസവും നിലത്ത് കമിഴ്ന്നു കിടന്ന് ആണ് ഞാന്‍ തള്ളിനീക്കിയത്. ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു അത്. തുണി നനച്ചു പുറത്തിടുക മാത്രമായിരുന്നു ഏക പോംവഴി.
വീണ്ടും ഞാന്‍ പറയുന്നു വെയിലു കൊള്ളുമ്പോള്‍ സൂക്ഷിക്കുക ശരീരത്തിലേക്ക് നേരിട്ട് വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക. രണ്ടുദിവസം മുമ്പ് പേപ്പറില്‍ കണ്ടത് രണ്ട് സെന്റീമീറ്റര്‍ മൂന്ന് സെന്റീമീറ്റര്‍ ഒക്കെ സൂര്യാഘാതമേറ്റ ചിത്രങ്ങളാണ്. എന്റേത് പുറം മൊത്തം പൊള്ളിയിരുന്നു.
സൂര്യാഘാതം ഏല്ക്കുന്ന സമയത്ത് നമ്മള് അത് അറിയില്ല എന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്. ഓര്‍മ്മയ്ക്ക് വേണ്ടി ഇന്നും ഞാന്‍ ആ ഫോട്ടോ സൂക്ഷിച്ചിട്ടുണ്ട്.
NB:രണ്ടു വര്‍ഷം കഴിഞ്ഞു സംഭവം നടന്നിട്ട്.
സൂര്യാഘാതമേറ്റ് ഏഴാമത്തെ ദിവസം എടുത്തതാണ് ഫോട്ടോ’
Discussion about this post