തൃശ്ശൂര്‍: എസ്ബിഐയുടെ എടിഎം തകര്‍ക്കാന്‍ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് അറസ്റ്റു ചെയ്തു. പ്രതി അന്യ സംസ്ഥാന തൊഴിലാളിയാണെന്നാണ് സൂചന. ചാവക്കാട് പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ചാവക്കാട്ടെ അഞ്ചങ്ങാടിയിലെ എസ്ബിഐയുടെ എടിഎമ്മിലാണ് ഇയാള്‍ മോഷണ ശ്രമം നടത്തിയത്. എടിഎമ്മിന്റെ മോണിറ്റര്‍ മാത്രമാണ് ഇയാള്‍ തകര്‍ത്തത്. പണം നഷ്ടപ്പെട്ടില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
Discussion about this post