പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ 18 പേര്‍ക്ക് മന്ത് രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളില്‍ നടത്തിയ പരിശോധനയില്‍ ആണ് മന്ത് രോഗം സ്ഥിരീകരിച്ചത്.
400 പേരില്‍ 18 പേരിക്ക് മന്തുരോഗം പരത്തുന്ന ഫൈലേറിയ അണുക്കളെ കണ്ടെത്തി. ഇവരുടെ താമസസ്ഥലങ്ങളും മറ്റും കണ്ടെത്തി ചികിത്സാനടപടികള്‍ സ്വീകരിച്ചുവരികയാണ്. നഗരത്തിലെ മുഴുവന്‍ ഇതരസംസ്ഥാന തൊഴിലാളികളെയും പരിശോധിക്കാന്‍ ആരോഗ്യവകുപ്പും നഗരസഭയും നടപടി സ്വീകരിച്ച് തുടങ്ങി.
Discussion about this post