കൊച്ചി: കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ മാലിന്യ സംസ്കരണം നിര്‍ത്തിവെച്ചു. ഇതോടെ പകര്‍ച്ച വ്യാധി ഭീഷണി നേരിടുകയാണ് കൊച്ചി നിവാസികള്‍. അതേസമയം നഗരത്തിലെ ജൈവ മാലിന്യങ്ങള്‍ മാത്രം ശേഖരിക്കാനാണ് കോര്പ്പറേഷന് ശുചീകരണ തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതൊടൊപ്പം അനധികൃതമായി മാലിന്യം തള്ളുന്ന കോര്പറേഷന് സ്റ്റോപ് മെമ്മോ നല്‍കുമെന്നും ജനകീയ സമരം നടത്തി പ്രതിരോധിക്കുമെന്നുമാണ് വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിന്റെ തീരുമാനം. പ്ലാന്റിലുണ്ടായ തീപിടിത്തം കോര്‍പറേഷന്റെ സൃഷ്ടിയാണെന്നും ഹരിത ട്രിബ്യൂണല്‍ വിധി അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നുമാണ് പഞ്ചായത്തിന്റെ ആരോപണം.
എന്നാല്‍ മാലിന്യ സംസ്കരണം നിര്‍ത്തിവെച്ചു എന്ന് അവകാശപെടുന്നുണ്ടെങ്കിലും മേയറുടെ നേതൃത്വത്തില്‍ പ്ലാന്റില്‍ മാലിന്യ നിക്ഷേപം ഇപ്പോഴും നടക്കുന്നുണ്ടന്നും ഇത് അവസാനിപ്പിക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നുമാണ് പഞ്ചായത്ത് വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post