നിപ്പ: താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്

വാഗ്ദാനങ്ങള്‍ വീണ്ടും പാഴ്‌വാക്കായി എന്ന് ആരോപിച്ചാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്

കോഴിക്കോട്: നിപ്പ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. വാഗ്ദാനങ്ങള്‍ വീണ്ടും പാഴ്‌വാക്കായി എന്ന് ആരോപിച്ചാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്.

ഡിസംബര്‍ 31 ന് ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഇവര്‍ ജനുവരി നാലിന് സമരം തുടങ്ങിയിരുന്നു. കരാര്‍ വ്യവസ്ഥയില്‍ തുടര്‍ച്ചയായി ജോലി നല്‍കാമെന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം ഒത്തു തീര്‍പ്പായത്. എന്നാല്‍ അത് കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.

Exit mobile version