ശബരിമല: ശബരിമല മണ്ഡലകാലത്ത് കെഎസ്ആര്‍ടിസി നിരക്ക് കൂട്ടില്ലെന്ന് എംഡി ടോമിന് ജെ തച്ചങ്കരി. ഓരോ 4 മണിക്കൂറിലും പതിനയ്യായിരം തീര്‍ത്ഥാടകരെ പമ്പയിലെത്തിക്കുമെന്നും വിഐപികള്‍ക്ക് പ്രത്യേക വാഹനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലക്കല്‍ പ്രധാന ഇടത്താവളമായി മാറുന്നതുകൊണ്ട് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തില്‍ 10 ഇലക്ട്രിക് ബസുകള്‍ ഉണ്ടാകുമെന്നും ഇത് ചാര്‍ജ്ജ് ചെയ്യാന്‍ സ്റ്റേഷന് സജ്ജമാക്കാന്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.
ടിക്കറ്റുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലായിരിക്കുമെന്നും. ഓണ്‍ലൈന്‍ ആയും കിയോസ്കുകള്‍ വഴിയും ടിക്കറ്റുകള്‍ എടുക്കാന്‍ സാധിക്കുമെന്നും അതുകൊണ്ട് ബസില്‍ കണ്ടക്ടര്‍ വേണ്ടിവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയെ പ്രധാന സ്റ്റേഷനാക്കി ആക്കി പ്രവര്‍ത്തനം ക്രമീകരിക്കുമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.
Discussion about this post