തിരുവനന്തപുരം: പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് കോടിയരി ബാലകൃഷ്ണന്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോയെന്ന് എന്ന് ചോദിച്ചാണ് കോടിയരി മോഡിയെ വെല്ലുവിളിച്ചത്.
യോഗി ആദിത്യനാഥ് എത്ര തവണ വന്നാലും മോഡി മാസത്തില്‍ രണ്ടു തവണ വന്നാലും കേരളം ബിജെപിക്ക് വഴങ്ങില്ലെന്നും കേരളത്തില്‍ ഇത്തവണയും ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും കോടിയരി വ്യക്തമാക്കി. ഇടതുപക്ഷം അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല. ഇത് ലംഘിക്കുന്നവര്‍ പാര്ട്ടിക്കുള്ളിലുണ്ടാവില്ല. ആധുനിക കാലത്തിനനുസരിച്ച് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മാറണം.
മറ്റ് പാര്‍ട്ടികളും അതിന് തയ്യാറാവുമോ. നിരവധി സിപിഎമ്മുകാര്‍ കേരളത്തില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നടന്നതിനൊന്നും കണക്കുപറയാനുള്ള സമയമല്ലിത്. പുതിയ രാഷ്ട്രീയസംസ്കാരമുണ്ടാക്കാനാണ് സിപിഎം.ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കിയതിന്റെ പേരില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാണിച്ചുതരാമെന്നാണ് ചിലര്‍ പറയുന്നത്. ആരെ കാണിച്ചുതരുമെന്നാണ് പറയുന്നത്. വിധി നടപ്പാക്കിയത് സുപ്രീംകോടതിയാണ്.
സിപിഎമ്മിന് ആരെയും ശബരിമലയില്‍ കൊണ്ടുപോകണമെന്നില്ല. അങ്ങനെയുണ്ടെങ്കില്‍ ഒരു ലക്ഷം പേരെ കൊണ്ടുപോകാമായിരുന്നു. കോടതിവിധി എന്തായാലും അത് നടപ്പാക്കും. എതിര്‍പ്പുള്ളവര്‍ കോടതിയെതന്നെ സമീപിക്കുകയാണ് വേണ്ടതെന്നും കോടിയരി ബാലകൃഷ്ണന് പറഞ്ഞു.
Discussion about this post