കണ്ണൂര്‍: ബിജെപി ജില്ലാ കമ്മിറ്റി ഓഫിസായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരിലെത്തി. പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങിയത്. ഇതോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ആദ്യ യാത്രക്കാരനായി അമിത് ഷാ. 11.30 തോടെയാണ് അദ്ദേഹം എത്തിയത്.
ബിജെപി നേതാക്കളുമായി 10 മിനിറ്റോളം സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. ഇദ്ദേഹത്തെ സ്വീകരിക്കാനായി നിരവധിപേര്‍ എത്തിയിരുന്നു. ഉദ്ഘാടനത്തിന് ശേഷം മറ്റു പരിപാടികളില്‍ പങ്കെടുക്കും. പിന്നീട് 1.50ന് തിരുവനന്തപുരത്തേക്ക് തിരിക്കും.
Discussion about this post