കാസര്‍കോട്: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ബിജെപിയുടെ ആരോപണം. ഗൂഢാലോചനയിലെ മുഖ്യപങ്ക് മുഖ്യമന്ത്രി പിണറായി വിജയനും സന്ദീപാനന്ദ ഗിരിക്കുമാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് ആരോപിച്ചു.
ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ ആണെന്നും കൃഷ്ണദാസ് കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമാണിത്. സന്ദീപാനന്ദ ഗിരിയും സര്‍ക്കാരും ഗൂഡാലോചന നടത്തിയെന്നും കൃഷ്ണദാസ് ആരോപിച്ചു. ബിജെപിക്ക് ആക്രമണവുമായി ബന്ധമില്ല, ആശ്രമത്തിന് നേരെ നടന്ന അക്രമത്തെ അപലപിക്കുന്നുവെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
Discussion about this post