തൃശ്ശൂര്‍: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരായ പ്രസ്താവന ഇറക്കിയ നടി പ്രിയ വാര്യരെ ട്രോളി നടി ലാലി പിഎം. ‘ഈ അഭിപ്രായം മോള് നേരത്തെ പറഞ്ഞിരുന്നേല്‍ നാലംഗ ബഞ്ച് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കില്ലായിരുന്നു’ എന്നാണ് ലാലി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
‘കുറച്ച് നാള് മുന്നേ ഈ അഫിപ്രായം മോള് പറഞ്ഞിരുന്നേല്‍ നാലംഗ ബഞ്ച് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കില്ലായിരുന്നു. ശോ വല്യ കഷ്ടമായി പോയി’´ ലാലി പറഞ്ഞു.
കഴിഞ്ഞദിവസമാണ് ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രിയ വാര്യരുടെ അഭിപ്രായം പുറത്തുവന്നത്.
‘ഞാന്‍ കരുതുന്നത് തികച്ചും അര്‍ത്ഥശൂന്യമായ കാര്യമാണെന്നാണ്. ഞാന്‍ ഈ പ്രശ്നത്തെ കുറിച്ച് അധികം ആലോചിച്ചിട്ടില്ല. നമ്മള് തുല്യതക്ക് വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്’- പ്രിയ വാര്യര്‍ പറഞ്ഞു.
ശബരിമല ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണ്. ഒരു വിശ്വാസി 41 ദിവസം വ്രതം എടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല എന്നും പ്രിയ വാര്യര്‍ പറഞ്ഞിരുന്നു.
Discussion about this post