തിരുവനന്തപുരം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.
ഈ മാസം 17, 18, 21, 22, 23 തീയതികളില്‍ രാത്രി 9.35ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ചൈന്നെ എഗ്മോര്‍ ഒരു മണിക്കൂര്‍ വൈകി 10.35നാണ് പറുപ്പെടുക. ഇരുപതിന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ചെന്നെ എഗ്മോറും ഒരു മണിക്കൂര്‍ വൈകിയാണ് ഓടുക.
മാംഗ്ലൂര്‍ തിരുവനന്തപുരം എക്സ്പ്രസ് 17, 18, 21, 23 തീയതികളില്‍ ഒരു മണിക്കൂര്‍ ആലുവയില്‍ നിര്‍ത്തിയിടും. 18നുള്ള ഭവ്നഗര്‍-കൊച്ചുവേളി എക്സ്പ്രസ് കളമശ്ശേരിയില്‍ രണ്ടുമണിക്കൂറോളം നിര്‍ത്തിയിടും. നിസാമുദ്ദീന്‍, ഗംഗാനഗര്‍കൊച്ചുവേളി, പട്ന-എറണാകുളം, വെരാവല്‍ എക്സ്പ്രസ്, ഗാന്ധിധാം എന്നീ ട്രെയിനുകളുടെ സമയക്രമത്തിലും നിയന്ത്രണമുണ്ടാകും.
കൊല്ലം സ്റ്റേഷനിലെ നടപ്പാലം തുറക്കുന്നതിന്റെ ഭാഗമായി നാളെ കൊല്ലത്തു നിന്നും കന്യാകുമാരിയിലേക്കുള്ള മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. 18നുള്ള ജനശതാബ്ദി എക്സ്പ്രസിനും ബാംഗ്ലൂര്‍ കന്യാകുമാരി എക്സ്പ്രസിനും കൊല്ലത്ത് വേഗനിയന്ത്രണമുണ്ടാകും.
Discussion about this post