തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് കേന്ദ്രത്തിന് കൈമാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള.സീറ്റുകളുടെ കാര്യത്തില്‍ മുന്നണിയിലെ പാര്‍ട്ടികളുമായി ധാരണയായെന്നും അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് മുഴുവന്‍ തീരുമാനങ്ങളുമെടുക്കുന്നത് കേന്ദ്രനേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമാണെന്ന് പ്രചരിപ്പിക്കുന്നത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post