തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ സ്ഥലം മാറ്റ പട്ടിക പുറത്തിറങ്ങി. അയ്യായിരത്തിലധികം പേരാണ് അന്തിമ പട്ടികയില്‍ ഉള്‍ക്കൊള്ളുന്നത്. മാസങ്ങള്‍ക്ക് മുന്നേ ഇറങ്ങിയ പട്ടിക ഹൈക്കോടതി ഇന്ന് അംഗീകരിക്കുകയായിരുന്നു.
ഏറ്റവും ഒടുവില്‍ സ്ഥലം മാറ്റം നടത്തിയത് 2016ല്‍ ആയിരുന്നു. അതിന് ശേഷം ഇറങ്ങിയ കരട് പട്ടികകള്‍ എല്ലാം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു. ഒടുവില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി മാസങ്ങള്‍ക്ക് മുമ്പ് കരട് പട്ടിക തയ്യാറാക്കിയത്. ഹൈക്കോടതി ഇത് അംഗീകരിച്ചതോടെയാണ് അന്തിമ പട്ടിക പുറത്തിറങ്ങിയത്.
Discussion about this post