ആലപ്പുഴ: ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നയിച്ച സിസ്റ്റര്‍ അനുപമയെ ഒരു വിഭാഗം ആളുകള്‍ തടഞ്ഞു. ഫാദര്‍ കുര്യാക്കോസിന്റെ സംസ്കാരച്ചടങ്ങള്‍ക്ക് എത്തിയ സിസ്റ്ററിനെ ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളിയില്‍ വച്ച് തടയുകയായിരുന്നു. പള്ളി കോംപൗണ്ടില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു.
ഫ്രാങ്കോയ്ക്കെതിരെ കടുത്ത നിലപാടെടുത്ത ഫാദര്‍ കുര്യാക്കോസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി കൊടുത്ത ഫാദര്‍ കുര്യാക്കോസിന്റെ ജലന്ധറിലെ വീട്ടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഫ്രാങ്കോ ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ഫാ കുര്യാക്കോസ് കാട്ടുതറ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു
Discussion about this post