തിരുവനന്തപുരം: മാതൃഭൂമി ചര്‍ച്ചയ്ക്കിടെ അവതാരകന് വേണു ബാലകൃഷ്ണന് സ്പീക്കറെ ആക്ഷേപിച്ചെന്ന് സുരേഷ് കുറുപ്പ് എംഎല്‍എയുടെ പരാതി. തുടര്‍ന്ന് മാതൃഭൂമി ന്യൂസ് ചാനല്‍ മാപ്പു പറഞ്ഞു. സുരേഷ് കുമാര്‍ നിയമസഭയില്‍ ഉന്നയിച്ച അവകാശലംഘന പ്രശ്നത്തെ തുടര്‍ന്ന് സ്പീക്കര്‍ പരാതി പ്രിവിലേജസ്, എത്തിക്സ് സമിതിക്ക് റഫര്‍ ചെയ്തിരുന്നു. എ പ്രദീപ് കുമാര്‍ എംഎല്‍എ ചെയര്‍മാനായ ഈ സമിതിക്കു മുമ്പാകെയാണ് മാതൃഭൂമി മാപ്പു പറഞ്ഞത്. മാത്രമല്ല മാപ്പു പറഞ്ഞ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന് സമിതി ശുപാര്‍ശ ചെയ്തു.
2017 മാര്‍ച്ച് 13ന് രാത്രി സംപ്രേഷണം ചെയ്ത ‘സൂപ്പര്‍ പ്രൈം ടൈം’ പരിപാടിയിലായിരുന്നു വേണു വിവാദ പരാമര്‍ശം ഉയര്‍ത്തിയത്. പരിപാടിയില്‍ സ്പീക്കറുടെ ഒരു റൂളിങ്ങിനെ അപലപിക്കുകയും സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറിയെന്ന് ആക്ഷേപിക്കുകയും ചെയ്തെന്നാണ് സുരേഷ് കുറുപ്പ് പരാതിയില്‍ ആരോപിക്കുന്നത്.
തുടര്‍ന്ന് മാര്‍ച്ച് 16ന് അവകാശലംഘന പ്രശ്നം ഉന്നയിക്കുന്നതിന് അനുമതി തേടി സുരേഷ് കുറുപ്പ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പ്രസ്തുത നോട്ടീസ് സ്പീക്കര്‍ പ്രിവിലേജസ്, എത്തിക്സ് എന്നിവ സംബന്ധിച്ച സമിതിക്കു റഫര്‍ ചെയ്യുകയായിരുന്നു.
മാതൃഭൂമി ന്യൂസ് ചാനല്‍ സിഇഒ മോഹന്‍ നായര്‍, അവതാരകന് വേണു ബാലകൃഷ്ണന് എന്നിവരില്‍ നിന്നും സമിതി വിശദീകരണം തേടി. ഇവര്‍ നല്കിയ വിശദീകരണം സ്വീകാര്യമല്ലെന്ന് വിലയിരുത്തലാണ് സമിതി നടത്തിയത്. എങ്കിലും മാപ്പപേക്ഷ പരിഗണിച്ച് തുടര്‍ നടപടികള്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
Discussion about this post