പാലക്കാട് : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം ചര്‍ച്ചയാക്കേണ്ടതില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇപ്പോള്‍ ദേവസ്വം ബോര്‍ഡിനെ കുറ്റം പറയുന്ന കോണ്‍ഗ്രസും ബിജെപിയും നിരവധി തവണ നിലപാട് മാറ്റിയിട്ടില്ലെയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ യുവതി പ്രവേശന വിധിയെ അനുകൂലിക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. തുടക്കത്തില്‍ യുവതിപ്രവേശനന വിധിയെ എതിര്‍ക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരുന്നത്. ഇക്കാര്യം വാദത്തിനിടയ്ക്ക് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അഭിഭാഷകനോട് ചോദിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിന്റെ നിലപാടാണ് അറിയിക്കുന്നതെന്നായിരുന്നു ബോര്‍ഡിന്റെ മറുപടി. ആവശ്യമെങ്കില്‍ പുതിയ ഹര്‍ജി നല്‍കാമെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
Discussion about this post