കോഴിക്കോട്: മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ച് ബസിനടിയില്‍പ്പെട്ട് സുരക്ഷാ ജീവനക്കാരന് മരിച്ചു. സുരക്ഷാ ജീവനക്കാരനായ പ്രകാശന് (55) ആണ് മരിച്ചത്.
ബസ് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ബാലുശ്ശേരി സ്വദേശിയാണ് പ്രകാശന്.
Discussion about this post