ന്യൂഡല്‍ഹി: ശബരിമല പുനഃരിശോധനാ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. എന്നാല്‍ ഇന്ന് വിധി ഇന്നുണ്ടാകില്ല. അഭിഭാഷകര്‍ക്ക് കൂടുതല്‍ വാദങ്ങള്‍ ഉണ്ടെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ എഴുതി നല്കാന് കോടതി നിര്‍ദ്ദേശിച്ചു. അതിനാല്‍ ഏഴ് ദിവസത്തിന് ശേഷമേ വിധി പ്രസ്ഥാവന ഉണ്ടാവുകയുള്ളൂ.
65 ഓളം ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നത്. അതിനാല്‍ എല്ലാ അഭിഭാഷകര്‍ക്കും വാദിക്കുന്നതിന് ആവശ്യമായ സമയം ലഭിച്ചിരുന്നില്ല. മുതിര്‍ന്ന അഭിഭാഷകര്‍ക്ക് മാത്രമാണ് കൂടുതല്‍ സമയം നല്‍കിയത്. ബാക്കിയുള്ളവര്‍ക്ക് ഒരു മിനിറ്റ് മുതല്‍ രണ്ട് മിനിറ്റ് സമയമാണ് കോടതി അനുവദിച്ചത്.
ഇന്ന് വാദിക്കാന്‍ അവസരം ലഭിക്കാതിരുന്നവര്‍ക്കും കൂടുതല്‍ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാനുള്ളവര്ക്കും എഴുതി നല്‍കാം. എഴുതി കൊടുക്കുന്ന കാര്യങ്ങളും പരിഗണനയ്ക്ക് വിധേയമാക്കും. അതുകൂടി വിലയിരുത്തിയ ശേഷം മാത്രമാകും വിധി പുറപ്പെടുവിക്കുക.
രണ്ടരമണിക്കൂറോളം സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ അഭിഭാഷകര്‍ വാദം നടത്തി. ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെക്ഷനില്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന് രാകേഷ് ദ്വിവേദി, ബിന്ദു,കനകദുര്‍ഗ്ഗ എന്നിവരുടെ അഭിഭാഷകന് ഇന്ദിരാ ജെയ്സിംഗ് എന്നിവര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പുനപരിശോധനാ ഹര്‍ജിയെ എതിര്‍ത്തും വാദിച്ചു.
Discussion about this post