തിരുവനന്തപുരം: കയര്‍ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. കയര്‍ മേഖലയിലെ പ്രതിസന്ധി തൊണ്ടിന്റെ ദൗര്‍ലഭ്യം മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിലൂടെ അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ അടിയന്തര സ്വഭാവമില്ലെന്നും മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇതിനോടകം നടപടി സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി തോമസ് ഐസക്ക് മറുപടി നല്കി.
Discussion about this post