തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലായിരിക്കെ മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ചനടത്തും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫാസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി സമരസമിതി വ്യക്തമാക്കി.
സമരം ഒത്തുതീര്‍പ്പാകുമെന്നാണ് സൂചന. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സമരസമിതി സങ്കടയാത്ര സംഘടിപ്പിച്ചു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് വി എം സുധീരന് ഉള്‍പ്പെടെ സങ്കടയാത്രയില്‍ സമരക്കാരെ അനുഗമിച്ചു. സമരത്തിന് ഐക്യദാര്‍ഡ്യവുമായി സാമൂഹിക പ്രവര്‍ത്തക ദയാഭായി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുകയാണ്.
Discussion about this post