ശബരിമല യുവതി പ്രവേശനം; സ്ത്രീകളെ തടഞ്ഞതിനെതിരെ കോടതി അലക്ഷ്യ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍

മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ദില്ലി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തിയ സ്ത്രീകളെ തടഞ്ഞതിനെതിരെ കോടതി അലക്ഷ്യ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിനായി അറ്റോര്‍ണി ജനറലിന്റെ അനുമതി തേടിയിരിക്കുകയാണ് സ്ത്രീകള്‍. സുപ്രീംകോടതിക്ക് എതിരെ പ്രസംഗിച്ചെന്നും പ്രവര്‍ത്തിച്ചെന്നും കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, കൊല്ലം തുളസി, മുരളീധരന്‍ ഉണ്ണിത്താന്‍, എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് ഒരു വനിത അഭിഭാഷക നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്‍, പി രാമവര്‍മ രാജ എന്നിവര്‍ക്ക് എതിരെ കോടതിയലക്ഷ്യത്തിന് മറ്റൊരു സ്ത്രീയും കോടതിയെ സമീപിച്ചു.

Exit mobile version