തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റു വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും പൂര്‍ത്തിയാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി. എപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും അതിനെ നേരിടാന്‍ ഇടതുമുന്നണി സജ്ജമാണാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുമെന്നും മേഖലാ ജാഥകളോടെ കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
കേരളത്തില്‍ ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ആണെന്നാണ് രണ്ടു ദിവസമായി ചേര്‍ന്ന സിപിഎം നേതൃയോഗത്തിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ആസൂത്രിതമാണെന്നും കോടിയേരി പറഞ്ഞു.
Discussion about this post