കൊച്ചി: ജീവിതത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കാനായി യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തിയ ഹനാന് എന്ന കൊച്ചുമിടുക്കി അതിജീവനത്തിനായി സഞ്ചരിക്കുന്ന ഫിഷ്മാളുമായി വന്നിരിക്കുകയാണ്.
കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോളും മീന്വില്പനെയെപ്പറ്റിയായിരുന്നു ഹനാന്റെ ചിന്ത. ആശുപത്രിയില്‍ നിന്ന് ഡിസ്ചര്‍ജ് ആയതുമുതല്‍ തമ്മനത്ത് തന്നെ ഒരു കട വാടകയ്ക്കെടുത്തു അവിടെ മീന്‍കച്ചവടം നടത്താനായി തീരുമാനിച്ചിരുന്നു. ‘വൈറല്‍ ഫിഷ് മാള്‍’ എന്ന പേരും ഹനാന് കണ്ടെത്തിയിരുന്നു.
എന്നാല്‍ കടയുടമകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അത് നടന്നില്ല. ഓണ്‍ലൈനായി മീന്‍ വില്‍പ്പന നടത്തുകയെന്നതാണ് പുതിയ ആശയം. ഇതിനായി കടമെടുത്തിട്ടാണെങ്കിലും ഒരു വാഹനം വാങ്ങാമെന്നായി എന്നായി ആഗ്രഹം.
ഷോറൂമില്‍ പോയി വാഹനത്തിന്റെ വില അന്വേഷിച്ചപ്പോള്‍ തന്നെക്കൊണ്ട് കൂടില്ലെന്ന് മനസ്സിലാക്കി. വായ്പയ്ക്കായി കയറിയിറങ്ങി. വീടും വിലാസവും ഇല്ലാത്തവര്‍ക്ക് ആര് വായ്പ നല്‍കും. സ്വന്തമായി സ്ഥലം ഉള്ളയാള്‍ ജാമ്യം നില്‍ക്കണമെന്ന വ്യവസ്ഥയില്‍ ഒടുവില്‍ ഒരുകൂട്ടര്‍ മുന്നോട്ട് വന്നു. വായ്പയെടുത്ത് എയ്സെന്ന വാഹനം വാങ്ങി. ആധാറിലെ വിലാസം തൃശ്ശൂരില്‍ ആയതിനാല്‍ അവിടെ പോയാണ് രജിസ്ട്രേഷന് നടത്തിയത്.
Discussion about this post