കൊച്ചി: നിയമംലംഘിച്ച് കാറുകളില്‍ സണ്‍ഫിലിം ഒട്ടിച്ചവര്ക്കെതിരേ മോട്ടോര്‍വാഹന വകുപ്പ് നടപടി തുടങ്ങി. ഇന്നലെ മോട്ടോര്‍വാഹന വകുപ്പുദ്യോഗസ്ഥര്‍ സംഘങ്ങളായി തിരിഞ്ഞ് എറണാകുളം ആര്‍ടിഒ പരിധിയില്‍ നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള 27 വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. ആര്‍ടിഒ ജോസി പി ജോസിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. തുടര്‍ന്നുള്ള ദിവസങ്ങളിലും വാഹന പരിശോധന ശക്തമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പിടികൂടിയ കാറുകളില്‍ നിന്ന് സണ്‍ഫിലിമുകള്‍ നീക്കം ചെയ്യുകയും ആയിരം രൂപ വീതം പിഴ ഈടാക്കുകയും ചെയ്തതായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍ദോ വര്‍ഗീസ് അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയിട്ടും കുറ്റങ്ങളില്‍ കുറവു വരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
വാഹനങ്ങളില്‍ സണ്‍ഫിലിമുകള്‍ ഉപയോഗിക്കരുതെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയമപരമായി അറിയിപ്പുകള് ഉണ്ടായിട്ടും ഇപ്പോഴും കാറുകളുടെ സൈഡ് ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നത് തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
Discussion about this post