എറണാകുളം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് ഘടകകക്ഷി നേതാക്കളെ കണ്ടു.എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. അര മണിക്കൂര്‍ മാത്രമാണ് ചര്‍ച്ച നീണ്ട് നിന്നത്.
അതേസമയം ഇതൊരു അനൗപചാരിക ചര്‍ച്ച മാത്രമായിരുന്നെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച കേരള കോണ്‍ഗ്രസ് എമ്മും, മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കള്‍ അവരുടെ സീറ്റ് ആവശ്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചുവെന്നാണ് സൂചന. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം.
എന്നാല്‍ രാഹുല്‍ ഗാന്ധിയോട് ഘടകക്ഷികള്‍ ആരും സീറ്റ് ആവശ്യപ്പെടില്ലെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന് നേരത്തെ അറിയിച്ചിരുന്നത്.
Discussion about this post