തൃശ്ശൂര്‍: തൃശ്ശൂരില്‍ എടിഎമ്മില്‍ കവര്‍ച്ച ശ്രമം. കാനറ ബാങ്കിന്റെ കിഴക്കുംപാട്ടുകരയിലെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. കമ്പി പാര ഉപയോഗിച്ച് എടിഎം തകര്‍ത്തെങ്കിലും പണം നഷ്ടമായില്ല.
കമ്പി പാര ഉപയോഗിച്ച് എടിഎം തകര്‍ത്ത് മോഷണം നടത്താനായിരുന്നു ശ്രമമെന്ന് പോലീസ് പറഞ്ഞു. സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ ഭാഗികമായി മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളു. ലഭ്യമായ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.
Discussion about this post