കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണമാവശ്യപ്പെട്ട് നാല് യുവതികള്‍ നല്കിയ ഹര്‍ജിയും ചിത്തിര ആട്ട വിശേഷത്തിന് ഇടയില്‍ പോലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് തൃശൂര്‍ സ്വദേശിനി നല്കിയ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് ഉണ്ട്.
കനകദുര്‍ഗയും ബിന്ദുവും ശബരിമലദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. യുവതികള്‍ക്ക് പോലീസുകാര്‍ അകമ്പടി പോയി എന്നും വിഐപി ഗേറ്റുവഴി യുവതികള്‍ മല കയറിയത് സുരക്ഷ മുന്‍നിര്‍ത്തി ആണെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അന്തിമ റിപ്പോര്‍ട്ടും കോടതിയുടെ മുന്നിലുണ്ട്.
യുവതി പ്രവേശവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കി. ഇതും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തടസ്സമാകും. ഇതിനിടെ കനക ദുര്‍ഗ്ഗ, ബിന്ദു എന്നിവരുടെ ശബരിമല ദര്‍ശനത്തിന് നാല് പോലീസുകാരുടെ സുരക്ഷ ന്‍ല്‍കിയെന്ന പോലീസ് റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. യുവതികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് പോലീസുകാര്‍ അനുഗമിച്ചതെന്നാണ് പത്തനംതിട്ട എസ്പി ടി നാരായണന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
Discussion about this post